Sunday 21 August 2016

ഇപ്പോഴവൾ പറയുന്നത്

ചിത്ര ശലഭങ്ങൾ
ഒരു സങ്കൽപം മാത്രമാണെന്ന്
പറഞ്ഞ ഒരുവളുണ്ടായിരുന്നു
അപ്പോഴാണ്‌ മറ്റൊരു രാജ്യത്തുനിന്ന്
അവള്ക്കൊരു സന്ദേശം വന്നത്
മറ്റൊരു രാജ്യമായതിനാൽ
അറിയാത്ത ഭാഷയായിരുന്നു
അറിയാത്ത ഭാഷയായിരുന്നിട്ടും
അവളത് വായിച്ചു കൊണ്ടിരുന്നു
എന്തെന്നാൽ
അവളൊരു സന്ദേശം
കാത്തിരിക്കുകയായിരുന്നു
ദാർശനികത ഒരു മാനസിക പ്രശ്നമാണെന്നും
വിഷാദം ഒരു രോഗമാണെന്നും
അതിൽ പറഞ്ഞിരുന്നു
മരുന്നായി

ഒരു കുമ്പിള് നിലാവും നിറമുള്ള ഒരു ചിരിയും മതിയായിരുന്നു ...
അന്നത്തെ
ആകാശം നീലച്ചതായിരുന്നു

നക്ഷത്രങ്ങള് നിലവിളിക്കുകയായിരുന്നു
ലക്കോട്ടിനു പുറത്ത് കുറുനരിയുടെ ചിഹ്നം
അടയാളപ്പെടുത്തിയിരുന്നു
അവള്ക്ക് പേടി പോലെന്തോ തോന്നി
പുറത്തിറങ്ങാതെ

മുറിക്കുള്ളിലിരുന്നുഅവള് നിശാസുന്ദരിയെന്നു തുടങ്ങുന്നൊരു വരിയെഴുതിത്തുടങ്ങി
അന്നുമുതലാണ് വിഷാദം ഒരു രോഗമല്ലെന്നും അത് തന്റെ സമുദ്രമാണെന്നുംഅവളറിഞ്ഞത്
ആഴങ്ങളിലാഴങ്ങളിൽ മീന്തുടിപ്പുകൾ ആയവള്പഴങ്കപ്പലുകളിലെ നിധികൾ തിരഞ്ഞു കുഴങ്ങി
ചിത്ര ശലഭങ്ങൾ പുഴുക്കളുടെ സ്വപ്നങ്ങളുടെ പേരാണെന്നാണ്ഇപ്പോഴവള് പറയുന്നത്..

No comments:

Post a Comment