Friday, 9 December 2016

അവരെക്കുറിച്ച്

എല്ലാവരും തിരക്കിട്ടോടുമ്പോൾ
അവർ ഒരു ഉറുമ്പിനു വഴിപറഞ്ഞുകൊടുക്കും
വഴിയിലെ പുല്ലിനോടും പൂമ്പാറ്റയോടും
പിറുപിറുക്കും
വേനലിൻ ചൂടേറ്റു ചുവന്ന
വാകയുടെ വിഷാദത്തെ
നട്ടുച്ച വെയിലത്ത്
എത്ര നേരമെങ്കിലും നോക്കി നില്ക്കും

ചിലർ അങ്ങിനെയാണ്
അവരുടെ പേര്
അവരുൾ പ്പെടെ എല്ലാവരും
മറന്നു പോയിരിക്കും
കാരണാതീതമായ ഒരു ചിരിയിൽ
ഒരൊറ്റ നാമത്തിൽ
അവരോര്മിക്കപ്പെടും

കാലക്രമേണ ഗ്രാമചരിത്രങ്ങളിലെ
ഏറ്റവും ശക്തമായ മിത്തുകളായി
ആലിൻ ചുവട്ടിലും ചുടലപ്പറമ്പിലും
ചെന്നിരിക്കും
ഓർമകളിൽ എന്നും കല്ലുരുട്ടും

Sunday, 4 December 2016

ഛെ..... !

രാത്രി ,
വിജനമായ പാതയുടെ
നടുവിൽ
സംഘടിക്കുകയാണ് ,
തീരേ ചെറിയ ഉറുമ്പുകൾ ...
തേനാണ് ആവശ്യം
അവരിലാരും
അതുവരെ
തേൻ
കണ്ടിട്ടില്ല
പുരോഗമന വാദികളായ
ചിലർ അത് നിറച്ച
സ്ഫടിക
ഭരണികൾ  കണ്ടതായി വാദിക്കുന്നുണ്ട്
സ്വപ്ന ജീവിയായ ഒരു ക്യൂട്ട് ഉറുമ്പ്
(അതിനു പിങ്ക് നിറത്തിലൊരു ഷൂ ഉണ്ടെന്നു സങ്കല്പ്പിക്കുക )
തേനിനെന്തു മധുരമെന്നൊർത്ത്
വെറുതെ ചിരിക്കുന്നുണ്ട്
വിഷാദ ജീവിയായ തത്വചിന്തക ഉറുമ്പ്
ഇവരെന്തു വിഡ്ഢികൾ ആണെന്നും
ഒരു രാത്രി കൊണ്ടൊന്നും ഉറുമ്പുകള്ക്ക്
തേൻ കിട്ടാൻ പോവുന്നില്ലെന്നും സ്വയമോർക്കുന്നുണ്ട്
ഇവരെ തലയിൽ നിന്നിറക്കിവിട്ട
ഞാൻ
അതേ വഴി
മുറിച്ചു കടക്കുന്നുണ്ട്
എന്റെ കയ്യിലും
ഒളിച്ചു കടത്താൻ പോലും
ഒരു തുടം തേനില്ല
ഉറുമ്പുകൽ തേനീച്ചകളുമായി
ഒരു ധാരണയിലെത്തുമെന്ന
ചിന്തയിൽ ആണിപ്പോൾ
ചെന്ന് മുട്ടിനില്ക്കുന്നത്
ഛെ..... !

Sunday, 21 August 2016

ANTS

Once , i wrote about butter flies
and the caterpillar's dreams
lets forget it
now, let me say about these ants
ants,
gathering around the  deadbodies
in the forbidden streets
ants,
peeping into the
nostrils of the sleeping one
in search of life
ants,
crossing the streams of blood
inside the wounded souls
ants,
who carries the coloured
wings of spring
to the garbage
ants,
and their united march to the
edge of their own hidden hell

കടൽ

കടല് കാണാൻ പോവുമ്പോൾ
അതുവരെ  കണ്ട  കടലുകളുടെ
ഓർമ്മകൾ നീന്തുന്ന ഒരക്വേറിയം
അയാൾക്കുള്ളിൽ  ഇളകാതിരിക്കുന്നു

ഇപ്പോഴവൾ പറയുന്നത്

ചിത്ര ശലഭങ്ങൾ
ഒരു സങ്കൽപം മാത്രമാണെന്ന്
പറഞ്ഞ ഒരുവളുണ്ടായിരുന്നു
അപ്പോഴാണ്‌ മറ്റൊരു രാജ്യത്തുനിന്ന്
അവള്ക്കൊരു സന്ദേശം വന്നത്
മറ്റൊരു രാജ്യമായതിനാൽ
അറിയാത്ത ഭാഷയായിരുന്നു
അറിയാത്ത ഭാഷയായിരുന്നിട്ടും
അവളത് വായിച്ചു കൊണ്ടിരുന്നു
എന്തെന്നാൽ
അവളൊരു സന്ദേശം
കാത്തിരിക്കുകയായിരുന്നു
ദാർശനികത ഒരു മാനസിക പ്രശ്നമാണെന്നും
വിഷാദം ഒരു രോഗമാണെന്നും
അതിൽ പറഞ്ഞിരുന്നു
മരുന്നായി

ഒരു കുമ്പിള് നിലാവും നിറമുള്ള ഒരു ചിരിയും മതിയായിരുന്നു ...
അന്നത്തെ
ആകാശം നീലച്ചതായിരുന്നു

നക്ഷത്രങ്ങള് നിലവിളിക്കുകയായിരുന്നു
ലക്കോട്ടിനു പുറത്ത് കുറുനരിയുടെ ചിഹ്നം
അടയാളപ്പെടുത്തിയിരുന്നു
അവള്ക്ക് പേടി പോലെന്തോ തോന്നി
പുറത്തിറങ്ങാതെ

മുറിക്കുള്ളിലിരുന്നുഅവള് നിശാസുന്ദരിയെന്നു തുടങ്ങുന്നൊരു വരിയെഴുതിത്തുടങ്ങി
അന്നുമുതലാണ് വിഷാദം ഒരു രോഗമല്ലെന്നും അത് തന്റെ സമുദ്രമാണെന്നുംഅവളറിഞ്ഞത്
ആഴങ്ങളിലാഴങ്ങളിൽ മീന്തുടിപ്പുകൾ ആയവള്പഴങ്കപ്പലുകളിലെ നിധികൾ തിരഞ്ഞു കുഴങ്ങി
ചിത്ര ശലഭങ്ങൾ പുഴുക്കളുടെ സ്വപ്നങ്ങളുടെ പേരാണെന്നാണ്ഇപ്പോഴവള് പറയുന്നത്..

ഇലഞ്ഞിമരം

ഇരുട്ടിലുലയുന്ന ഇലഞ്ഞിമരം
ചുരുണ്ട മുടിയിഴകളുള്ള
പെൺകുട്ടിയാണ്
വേരുകൾക്ക് കീഴേ പാർക്കുന്ന പാമ്പുകൾ
അവളുടെ പേടികളാണ്

നഗരം

ഹൃദയഭാഗത്ത് ഞാവൽമരങ്ങളും
അരികുകളിൽ പൂവാകകളുമുള്ള
അതേ നഗരത്തിന്റെ
ആകാശം
പെയ്യേണ്ടതല്ലാത്ത ഒരു മഴയെ
അടക്കിപ്പിടിച്ചു നില്ക്കുന്നു

മുനമ്പ്

ഏകാന്തതയുടെ ഏറ്റവും കൂർത്ത മുനമ്പിനെ
ലോകം മറ്റൊരു പേരിട്ടാണ് വിളിക്കുന്നത്

പറയുവാൻ പേടിയാവുന്നതരം വാക്കുകളെയും,
ആലോചിക്കുവാൻ പേടി തോന്നുന്ന  സങ്കല്പങ്ങളെയും,

അവർ അവിടെ നിന്നും താഴോട്ടെറിയുന്നു